‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ മുതൽ രണ്ട് മാസത്തേക്ക് അനുവദിച്ച ഗ്രേസ് പിരീഡിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി അധികൃതർ. വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും വഞ്ചിതരാകരുതെന്നും...
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാ...
മുംബൈയിൽ നടന്ന സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിജയിച്ച് കേരളത്തിന് അഭിമാനമായി ഇടുക്കി സ്വദേശിയായ ഏഴുവയസ്സുകാരൻ അവിർഭാവ്. താരനിബിഡമായ ചടങ്ങിൽ അവിർഭാവ് ട്രോഫി ഏറ്റുവാങ്ങി.ഇതോടെ കേരളത്തിൽ നിന്നുള്ള ഏറ്റവും മായി...
ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...
വയനാട്ടിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത പ്രകൃതിദുരന്തത്തെ തുടർന്ന് അനാഥമായ കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹലിയ മെഡിക്കൽ ഗ്രൂപ്പ്.ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമാകില്ലെങ്കിലും പരമാവാധി കുട്ടികളെ ഭാവി...
യുഎഇയിൽ മഴ മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. ഓഗസ്റ്റ് 5 തിങ്കൾ മുതൽ ഓഗസ്റ്റ് 8 വ്യാഴാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ...