‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റേഡിയോ കേരളത്തിൻ്റെ പ്രിയപ്പെട്ട അവതാരക ലാവണ്യ (41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ക്ളബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം , റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ പ്രവാസി...
വിസാത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെൻ്റ് തുടങ്ങിയ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ യുഎഇയിലെ പ്രവാസികൾക്ക് ബോധവത്കരണവുമായി ഗ്ലോബൽ പ്രവാസി യൂണിയൻ. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടന എന്നനിലയിലാണ് ബോധവത്കരണം ആരംഭിച്ചത്.
തൊഴിൽ തേടി യുഎഇയിലെത്തുന്ന...
ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക്
തിങ്കളാഴ്ച പുലർച്ചെ...
ദുബായിലെ പ്രമുഖമാളായ ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചുവന്ന നോവോ സിനിമാശാല അടച്ചുപൂട്ടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ. ജൂലൈ 31 മുതൽ സിനിമാശാല പ്രവർത്തിക്കുന്നില്ലെന്നാണ് അനൌദ്യോഗിക വിവരം. ഇബ്ൻ ബത്തൂട്ട മാളിലെ നോവോ സിനിമാസിന് അടച്ചതായി...
റിക്കവറി വാഹനങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പോലീസിൻ്റ മുന്നറിയിപ്പ്. നിർദ്ദേശം ലംഘിക്കുന്നവരിൽനിന്ന് പിഴയും ബ്ലാക്ക് പോയിൻ്റും ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ചാണ് നടപടി...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന
കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.
വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും...