‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
31 വർഷത്തിന് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ. 1993ൽ ഫാസിൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് 4K മികവിൽ വീണ്ടും തിയേറ്ററിലെത്തിയത്. മോഹൻലാൽ, സുരേഷ്ഗോപി , ശോഭന എന്നിവർക്കൊപ്പം മലയാളത്തിലെ അഭിനയ കുലപതികൾ...
ദുബായിൽ ഈ വർഷമുണ്ടായ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങൾക്കും അതിവേഗം പരിഹാരം കാണാനായതായി റിപ്പോർട്ട്. ഓരോ കേസും ശരാശരി 13 ദിവസൾക്കകം തീർപ്പാക്കാനായെന്ന് ദുബായ് കോടതികളിലെ തർക്ക പരിഹാര കേന്ദ്രത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ...
അബുദാബിയിലെ പ്രധാന പാതകളിൽ ഒന്നായ അൽഐൻ ഹസ്സ ബിൻ സുൽത്താൻ സെൻ്റ് റോഡ് സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സർക്കാർ അതോറിറ്റി ഇക്കാര്യം...
ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തി. 20 ദിർഹത്തിൽ നിന്നാണ് 50 ദിർഹമായി ഉയർന്നത്. നിരക്ക്...
യുഎഇ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ പ്രഖ്യാപനം. പുതിയ വ്യവസ്ഥകൾ അനുസരിച്ച് അഞ്ച് നിയമ ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ
ലഭ്യമാകും. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട...
യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന 'അപകട രഹിത ദിനം' എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ...