‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ സെപ്തംബർ 1 മുതൽ നടപ്പാക്കുന്ന വിസ പൊതുമാപ്പ് പദ്ധതിക്ക് ദിവസങ്ങൾ അടുത്തതോട ടൈപ്പിംഗ് സെൻ്ററുകളിൽ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ തിരക്കേറി. പദ്ധതിയുടെ വിശദ വിവരങ്ങളും മാനദണ്ഡങ്ങളും അറിയാൻ നിരവധി ആളുകളാണ്...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് റിപ്പോർട്ടുകൾ. വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നത് പരിഗണിച്ച് കൂടുതൽ യാത്രക്കാർക്ക് സൌകര്യമൊരുക്കുകയാണ് അധികൃതർ.
അടുത്ത 13 ദിവസത്തിനിടയിൽ ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ്...
അബുദാബിയിൽ ഒരു മില്യൺ ഡോളറിൻ്റെ സമ്മാനത്തുകയ്ക്കായി ഡ്രോൺ റേസ് മത്സരം സംഘടിപ്പിക്കുന്നു. 2025 ഏപ്രിലിലാണ് മത്സരം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അന്താരാഷ്ട്ര ടീമുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൂതന വിദഗ്ധർ എന്നിവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ...
ദുബായിൽ ആയിരം മോട്ടോർബൈക്ക് റൈഡർമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ട്രാൻസ്ഗാർഡ് ഗ്രൂപ്പ്. സുരക്ഷാ , മാനേജ്മെൻ്റ് സേവനങ്ങൾ, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങൾ എന്നീ സേവനങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് നിയമനമെന്ന് കമ്പനി...
31 വർഷത്തിന് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ. 1993ൽ ഫാസിൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് 4K മികവിൽ വീണ്ടും തിയേറ്ററിലെത്തിയത്. മോഹൻലാൽ, സുരേഷ്ഗോപി , ശോഭന എന്നിവർക്കൊപ്പം മലയാളത്തിലെ അഭിനയ കുലപതികൾ...