‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിൽ ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ റൈഡറെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ...
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ താമസക്കാർക്കും സന്ദർശകർക്കും ഞായറാഴ്ചമുതൽ ആരംഭിക്കുന്ന പൊതുമാപ്പിന് മൂന്ന് ചാനലുകളിലൂടെ അപേക്ഷിക്കാമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ)യിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു....
അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിരീക്ഷിച്ചുവരികയാണ് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി. കടുത്ത കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ കൊടുങ്കാറ്റിൻ്റെ ആഘാതം കുറവായിരിക്കുമെന്ന് നാഷണൽ...
വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായ്ക്കും ഇടയിലുള്ള പാതകളിൽ ഗതാഗത തിരക്കേറി. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന തിരക്ക് കാരണം പല യാത്രക്കാരും മണിക്കൂറുകളോളം റോഡുകളിൽ ചെലവഴിക്കുകയാണ്.
രാവിലെയും വൈകിട്ടും...
യുഎഇ ഇന്ധന വില സമിതി 2024 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ 15 ഫിൽസിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ...
പ്രമുഖ എയർലൈൻ ഗ്രൂപ്പായ എയർ വിസ്താര എയർ ഇന്ത്യയുമായി ലയിക്കുന്നതിൽ അനുമതിയായി. ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നു. 2024 നവംബർ 12-ന് എയർ വിസ്താര എയർ ഇന്ത്യയുമായി ലയിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ചയാണ് സിംഗപ്പൂർ...