‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്'ധനസഹായം കൈമാറി."വയനാടിനായി കൈകോർക്കാം" എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
അസോസിയേഷൻ...
ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനും സെപ്തംബർ എട്ട് വരെ അവസരമൊരുക്കി അബുദാബി പൊലീസ്. അബുദാബി ഇൻ്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) അധികൃതർ സൌകര്യം ഒരുക്കിയിരിക്കുന്നത് .
എട്ടു മുതൽ 23...
ഉയർന്ന കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള നീക്കവുമായി ഷാർജ. ഷാർജ സിവിൽ ഡിഫൻസാണ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നത്.
നൂതന സാങ്കേതിക...
ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും...
ദുബായ് പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന യുഎഇ പൌരൻമാർക്ക് അവസരം. ദുബായ് പൊലീസിൻ്റെ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ ഒരു തസ്തികയിലേക്ക് സർവകലാശാലയോ ഹൈസ്കൂൾ ബിരുദമോ ഉള്ള യുഎഇ പുരുഷ പൗരന്മാർക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ സഹിതം...