‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തിരുവോണത്തെ വരവേൽക്കാനുളള പാച്ചിലിൽ മലയാളികൾ. അവസാനവട്ട ഒരുക്കങ്ങളുമായാണ് ഉത്രാടദിനത്തെ മലയാളികൾ വരവേൽക്കുന്നത്. അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട...
യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ മധ്യാഹ്ന ഇടവേള അവസാനിക്കാനിരിക്കെയാണ് തീരുമാനം....
യുഎഇയിൽ പഴയ കാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. വില കുറഞ്ഞിട്ടും ഡിമാൻ്റ് ഇല്ലാതായെന്നാണ് വിപണിയിലെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചകളിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം ഇടിവ് ഉണ്ടായിട്ടും...
യുഎഇയിൽ പുരോഗമിക്കുന്ന വിസ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാഗം.സെപ്തംബർ 1 ന് ശേഷം നടക്കുന്ന...
യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി.
ഗർഭിണികളായ സ്ത്രീകളുടേയും...
യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്'ധനസഹായം കൈമാറി."വയനാടിനായി കൈകോർക്കാം" എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
അസോസിയേഷൻ...