‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വയനാട് മുണ്ടക്കൈ മണ്ണിടിച്ചിലിൽ ദുരിതബാധിതരായവർക്ക് സഹായഹസ്തവുമായി ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് യുഎഇ ചെയർമാൻ ഡോ. കെ. പി. ഹുസൈൻ രംഗത്ത്. ഹെല്പിങ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതർക്ക് 20 വീടുകൾ...
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ യുഎസിലേത്ത് ചരിത്രസന്ദർശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 23 തിങ്കളാഴ്ച പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സ്വാഗതം ചെയ്യുമെന്ന് ഔദ്യോഗിക...
യുഎഇയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പൂക്കളുടെയും ലാൻഡ്‌സ്‌കേപ്പ് ഡിസൈനുകളുടെയും അതിശയകരമായ പ്രദർശനങ്ങൾക്ക് പേരുകേട്ടത്. പ്രകൃതിസ്‌നേഹികൾക്കും സഞ്ചാരികൾക്കും കുടുബ സന്ദർശകർക്കുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന മിറക്കിൾ ഗാർഡൻ തീർച്ചയായും കണ്ടിരിക്കേണ്ട...
ഇന്തപ്പനയിൽ കീടങ്ങൾ ബാധിച്ചാൽ എന്തുചെയ്യും. അബുദാബിയിൽ വർഷാരംഭം മുതൽ രണ്ട് ദശലക്ഷത്തിലധികം ഈന്തപ്പനകൾക്ക് കീടപരിപാലനം നടത്തിയതായി അധികൃതർ. ഈന്തപ്പനകളെ സാരമായി ബാധിക്കുന്ന തണ്ടുതുരപ്പൻ, ചുവന്ന ഈന്തപ്പന കോവൽ എന്നീ കീടങ്ങളെ ചെറുക്കാനാണ് കീട...
നിയമലംഘനം നടത്തിയതിന് ബാങ്കിന് 5 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും അനധികൃത സംഘടനകൾക്ക് ധനസഹായം നൽകിയതിനുമാണ് യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു...
സിപിഐ(എം) അഖിലേന്ത്യ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ മാസ് ഷാർജ അനുശോചിച്ചു. ഇടതുമൂല്യങ്ങൾ കൈവിടാതെ പ്രസ്ഥാനത്തെ നയിച്ച
നേതാവായിരുന്നു യെച്ചൂരിയെന്ന് യോഗത്തിൽ പങ്കെടുത്ത പ്രമുഖർ പറഞ്ഞു.
അനുശോചന യോഗത്തിൽ കെടി ജലീൽ എംഎൽഎ, മാസ്...