‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗ്ലോബൽ എൻട്രി പ്രോഗ്രാമിൻ്റെ ഭാഗമായുള്ള കരാറിൽ ഒപ്പുവച്ച് യു.എ.ഇയും യു.എസും. എമിറാത്തികൾക്ക് അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കാനുള്ള നീക്കത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലാണ് കരാർ ഒപ്പിട്ടത്...
വേനൽ അവധി കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിന് ദുബായ് സഫാരി പാര്‍ക്ക് തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വമായ ഒരു മത്സരം. പാര്‍ക്കില്‍ പിറന്ന മൂന്ന് അപൂര്‍വയിനം മൃഗക്കുഞ്ഞുങ്ങള്‍ക്ക് പേരിടാനാണ് മത്സരം നടത്തുന്നത്. സ്വദേശികളും വിദേശികളുമായ...
യുഎഇയിൽ കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സായിദ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...
അജ്മാനിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ ഒക്‌ടോബർ 1 മുതൽ പുതിയ സ്‌മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും സ്മാർട്ട് മോണിറ്ററിംഗ്...
യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ 'വര യുഎഇ'യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർട്ടെക്സ് സീസൺ - 2 ജനുവരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘാടന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സബ് കമ്മിറ്റികൾ രൂപീകരിച്ചതായും വര ഭാരവാഹികൾ...
നവംബർ 23ന് ഷാർജ എക്സ്പോ സെൻ്ററിൽ അരങ്ങേറുന്ന "മാസ് വൈബ്സ് 2024" പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കര പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അതുൽ...