‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുന്നവർക്ക് മടക്കി വയ്ക്കാവുന്ന ഇ-സ്കൂട്ടര്‍ കൂടെ കൊണ്ടുപോകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര് ടി എ) അറിയിച്ചു....
ദുബായിൽ ജനിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പദ്ധതിയുടെമായ അധികൃതർ. ‘വിദ്യാഭ്യാസ നയം 2033’ ൻ്റെ ഭാഗമായി നവജാത ശിശുക്കൾക്ക് ലേണേഴ്സ് പാസ്പോർട്ട് നൽകാനൊരുങ്ങുകയാണ് നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.).ദുബായ്...
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി ടെക്നീഷ്യൻ, അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് കേരളത്തിൽ...
ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് കടന്ന് കയറുന്നതിനുള്ള ഇടങ്ങളല്ലെന്ന് ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം സുചിപ്പിച്ച അദ്ദേഹം പ്രകൃതിയെ ബഹുമാനിക്കാനും ഷാർജ...