‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇത്തിഹാദ് റെയിലിൻ്റെ പുതിയ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് അധികൃതർ. ഫുജൈറയിലെ സകംകം പ്രദേശത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചത്. അബുദാബിയിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ്...
മൂല്യവര്‍ധിത നികുതിനിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി യുഎഇ ധനമന്ത്രാലയം അറിയിച്ചു. യുഎഇ കാബിനറ്റിൻ്റെ അംഗീകാരത്തെ തുടർന്ന് മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കുകയായിരുന്നു.
നിക്ഷേപ ഫണ്ട് മാനേജ്മെന്‍റ് സേവനങ്ങള്‍, വെര്‍ച്വല്‍ ആസ്തികളുമായി...
യുഎഇയിൽ നടന്നുവരുന്ന വിസ പൊതുമാപ്പ് ആനുകൂല്യത്തിന് സമയപരിധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഒക്‌ടോബർ 31ന് ശേഷം നിയമലംഘകരെ നോ...
ഷാർജ പുസ്തകോത്സവത്തിൻ്റെ 43ആം പതിപ്പ് നവംബർ 6 മുതൽ 17വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. 'ഇത് ഒരു പുസ്തകത്തിൽ തുടങ്ങുന്നു' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള നടക്കുക.112 രാജ്യങ്ങളിൽനിന്നായി അന്താരാഷ്ട്രതലത്തിലുള്ള...
ദുബായിൽ സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദുബായിലെ സ്വകാര്യനഴ്‌സറികൾ, സ്കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ...
യുഎഇയിലെ എല്ലാ എമിറേറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിൻ്റെ പരിഷ്‌കരിച്ച ലോഗോ പുറത്തിറക്കി. പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി ലോഗോയാണ് ഇത്തിഹാദ് റെയിൽ അവതരിപ്പിച്ചിരിക്കുന്നത്.
‘നാം ഒരുമിച്ചു നീങ്ങും’എന്നാണ് ലോഗോയ്ക്ക് നല്‍കിയിരിക്കുന്ന ഉള്ളടക്കം. വികസന നയങ്ങൾ,...