‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്‌തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. യുഎഇയുടെ ചില തീരപ്രദേശങ്ങളിലും ആന്തരിക ഭാഗങ്ങളിലുമാണ് മൂടൽമഞ്ഞ് രൂക്ഷമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി.
ഇന്ന് രാത്രിയിലും തിങ്കളാഴ്‌ച രാവിലെയും അന്തരീക്ഷം...
മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങി ദുബായ്. ദുബായ് ആസ്ഥാനമായുള്ള ഡെവലപ്പർ സ്പാനിഷ് സ്റ്റുഡിയോ ആർസിആർ ആർക്വിടെക്‌റ്റ്‌സുമായി സഹകരിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്‌തത്. ദുബായിലെ അഭ്തുത അംബരചുംബികളുടെ കൂട്ടത്തിലേക്ക് പുതിയ കെട്ടിടവും പേരുചേർക്കും.
‘മുറാബ വയില്‍’...
യുഎഇ ജലസുരക്ഷാ തന്ത്രം 2036ന്‍റെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സംരംഭങ്ങള്‍ക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകാരം...
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുൻപന്തിയിലാണ് യുഎഇ. ഒരാഴ്‌ചയ്ക്കിടെ യുഎഇ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങളാണ്. ദുബായിൽ നടക്കുന്ന ജിടെക്സ് ഗ്ലോബലിലെ സെഷനിൽ വെച്ചാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
സൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ...
13 പാർപ്പിട മേഖലകളിൽ അണക്കെട്ടുകൾ നിർമ്മിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ നിർമ്മാണ പദ്ധതികളുടെ ഒരു പുതിയ പാക്കേജിൽ ഒമ്പത് വാട്ടർ ഡാമുകൾ നിർമ്മിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 19 മാസത്തിനകം പദ്ധതി നടപ്പാക്കും.
'യുഎഇ പ്രസിഡൻ്റിൻ്റെ സംരംഭങ്ങൾ' എന്ന...
രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. 2025 ഏപ്രിൽ 15 മുതൽ 17 വരെയാണ് സമ്മേളനം നടത്തപ്പെടുക.
പൊതുസേവനങ്ങളും വിദ്യാഭ്യാസത്തിൻ്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതാകും കോൺഫറൻസിലെ...