‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ആലിപ്പഴ വർഷത്തിൽ പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്. ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ 10 ഫ്ലമിംഗോകളെ അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) രക്ഷപ്പെടുത്തിയാണ് പുനരധിവസിപ്പിച്ചത്.
അൽ വത്ബ വെറ്റ്ലാൻഡിലെ ഫ്ലമിംഗോകളുടെ കാലുകൾ, തല,...
പൊതുഗതാഗത രംഗത്ത് പുത്തൻ പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ 1,600 കോടി ദിർഹത്തിൻ്റെ റോഡ് വികസന പദ്ധതികൾ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ...
ഇന്ന് യുഎഇയിൽ പതാക ദിനം ആഘോഷിക്കുകയാണ്. ഖസർ അൽ ഹൊസനിൽ വിദ്യാർത്ഥികൾക്കൊപ്പം യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പതാക ഉയർത്തി. ആഘോഷങ്ങൾക്ക് ശേഷം 'ഖസർ അൽ ഹോസിൽ...
അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്.
ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക്...
അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ കാത്തിരിക്കുന്നത് വൻ പിഴ. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്യുന്നതിനെ...
ദേശസ്നേഹത്തിന്റെ ഓർമ്മകളുമായി യുഎഇയിൽ പതാകദിനം ആചരിച്ചു. രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് എല്ലാ എമിറേറ്റിലെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി...