‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭക്ഷണം ആസ്വദിച്ചു തന്നെ കഴിക്കണം, എന്നാൽ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നതാണോ എന്ന് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. ഭക്ഷ്യ വിഷബാധയേറ്റ് പലരും ആശുപത്രിയിലായ വാർത്തകൾ വരുന്ന നിലവിലെ സാഹചര്യത്തിലാണ് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷത്തുക്കളെകുറിച്ച്...
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പൊടുന്നനെയാണ് ഒരു പ്രതിസന്ധി നേരിട്ടത്. അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി വാദിഭാഗം അഭിഭാഷകൻ കൂടുതൽ പണം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.
ഏഴര ലക്ഷം...
വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇനി ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം. സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാദേശിക രാജ്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഷാർജ...
സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരം തയ്യൽ കടകളിലെ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളായിരിക്കണം എന്നത് നിർബന്ധമാണ്. ഈ നിയമപ്രകാരം ഇത്തരം കടകളിൽ അറ്റകുറ്റപണികൾക്ക് മാത്രമേ...
ഒടുവിൽ എഴുത്തിനോട് അദ്ദേഹം വിട ചൊല്ലി. പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാംഗവുമായ ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (75) ഇനി ഓർമ്മകളിൽ. രാജകുടുംബാംഗം എന്നതിനുമപ്പുറം സൗദിയിലേയും...