‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മഹ്റമില്ലാതെ (ആൺ തുണയില്ലാതെ) ഹജ്ജ് നിർവഹിക്കാൻ എത്തുന്ന വനിതാ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...
ഹജ്ജ് പാരമ്പര്യമനുസരിച്ച് ഇത്തവണത്തെ ഹജ് തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് വിശുദ്ധ കഅബയുടെ കിസ്വ (പുതപ്പ്) ഉയർത്തി. താഴ്ഭാഗത്ത് നിന്നും നാലു വശങ്ങളിൽ മൂന്ന് മീറ്റർ മുകളിലേക്കാണ് കിസ്വ ഉർത്തി കെട്ടുക. കിസ്വ ഉയർത്തി...
കേരളവും ഗൾഫ് മലയാളികളും ഒരുപോലെ കൈകോർത്ത് ഒരു മലയാളിയുടെ മോചനത്തിനായി കോടികൾ സ്വരൂപിച്ചിരുന്നു. 18 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അത്. ഒടുവിൽ...
ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തും. ഈ വനിതകൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്...
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ...