‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റല്‍ മാപ്പുകളും ഉപയോഗിച്ച് തീര്‍ഥാടകരെ പുണ്യ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിശുദ്ധ ഹറമില്‍ എത്തുന്നവര്‍ക്ക് പള്ളിയുടെ വിവിധ...
ഹാജിമാര്‍ക്ക് മക്ക, മദീന പുണ്യ നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യുവാനായി 1.6 ദശലക്ഷത്തിലധികം സീറ്റുകളുമായി ഹറമൈന്‍ ട്രെയിന്‍ തയ്യാറെടുക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 100000 സീറ്റുകള്‍ കൂടുതലാണ് ഈ വര്‍ഷം ഒരുക്കിയിട്ടുള്ളത്. തിരക്കേറിയ ദിവസങ്ങളിലെ ട്രെയിനുകളുടെ...
സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് കേരളവും ഗൾഫ് മലയാളികളും കൈകോർത്തത് ലോകം മുഴുവൻ കണ്ടതാണ്. അബ്ദുൾ റഹീം ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് 18 വർഷമായി. മലയാളികൾ കൈകോർത്തപ്പോൾ റഹീമിന്റെയും കുടുംബത്തിന്റെയും...
ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു. മുംബൈയിൽ നിന്നും സൗദി എയർലൈൻസ് വഴി ഇന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം...
ഹജ്ജ് തീർഥാടകർ നിർബന്ധമായും ‘നുസ്ക്’ കാർഡ് നേടുകയും കൈയിൽ കരുതുകയും വേണമെന്ന് ഓർമിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം നുസ്ക് കാർഡ് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും...
ഒരു മാസത്തേക്ക് നുസുക്ക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 21 (ദുല്‍ ഹിജ്ജ 15) മുതല്‍ ഉംറ അനുമതി നല്‍കുന്നതിന് ആപ്പിന്റെ...