‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദിയില്‍ തടവില്‍ കഴിയുന്നവര്‍ക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അനുവദിക്കുന്ന പൊതുമാപ്പിന്റെ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളില്‍ പെടാത്ത തടവുകാര്‍ക്ക് ഇക്കൊല്ലം മോചനനത്തിന് അര്‍ഹതയുണ്ടാകുമെന്ന് അഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദിയിലെ ജയിലില്‍...
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...
സൗദിയില്‍ വിവിധ തസ്തികകളില്‍ പ്രഖ്യാപിച്ച സ്വദേശീവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയതായി ഇരുപത്തിയൊന്നോളം തസ്തികകളിലാണ് സ്വദേശീവത്കരണം നടപ്പാക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ തൊഴിലെടുക്കുന്ന മേഖലകളിലാണ് സ്വദേശീവത്കരണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മാനവവിഭവശേഷി മന്ത്രാലയം...
പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ സൗദി ജനറല്‍ ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്. പാസ്പോര്‍ട്ട് പണയപ്പെടുത്തിയ വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും കുറ്റക്കാരാകുമെന്നാണ് മുന്നറിയിപ്പ്.
നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുമെന്നും യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി....
വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് ശവ്വാല്‍ മുപ്പത് വരെ മാത്രമെന്ന് ഹജ്ജ് ഉംമ്ര മന്ത്രാലയം . ഹജ്ജിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശവ്വല്‍ പതിനഞ്ച് വരെയാണ് അനുമതി...
ഏപ്രിൽ 30 ശനിയാഴ്ച മാസപ്പിറവി ദർശിക്കാൻ കഴിയാഞ്ഞതോടെ ഈദ് അൽ ഫിത്തർ മെയ് രണ്ടിനെന്ന് ഉറപ്പായതായി അധികൃതർ. സൗദി റോയൽ കോർട്ടിനും സുപ്രീം കോടതിയ്ക്കും പിന്നാലെ യുഎഇ ചാന്ദ്ര ദർശന...