‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

QATAR

spot_img

ആദ്യമായി ഔദ്യോഗിക ചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട് ഖത്തര്‍ അമീറിന്‍റെ പത്നി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമജ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി ആദ്യമായി ഔദ്യോഗിക പരിപാടികളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്ത്. ഖത്തര്‍ അമീറിന്റെ സ്പെയിന്‍...

പുതിയ വെബ്സൈറ്റ് പുറത്തിറക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

അതിവേഗതയും എളുപ്പമായ നാവിഗേഷനുമടക്കം ഒട്ടേറെ പ്രത്യേകതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റില്‍ 43 സേവനങ്ങളും അവയ്ക്കുള്ള ഫോമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി ഡോ.അലി ബിന്‍ സമീഖ് അല്‍...

ഹമദ് വിമാനത്താവ‍ളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള യാത്രക്കാരുടെ എണ്ണത്തില്‍ 162 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകൾ. ക‍ഴിഞ്ഞ വര്‍ഷം ആദ്യ പാതത്തിലെ കണക്കുകളെ അപേക്ഷിച്ചാണ് വിലയിരുത്തല്‍. 2022ന്‍റെ ആദ്യപാദത്തില്‍ വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു....

ഫുട്ബോൾ ലോകകപ്പ് പ്രയാണം തുടങ്ങി

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശങ്ങൾക്ക് തുടക്കം. കിക്കോ‍ഫിന് 200 ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് വിശ്വപ്രയാണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങ‍ളിലാണ് പ്രയാണം. തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളിലേക്കും പ്രയാണം തുടരും. മത്സരം...

ഗൾഫ് മേഖലയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്കുകളുടെ നടപടി

ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്...
spot_img