‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

GULF NEWS

spot_img

ഖത്തർ ദേശീയ ദിനം; രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ഖത്തർ ദേശീയ ദിനത്തിന്റെ ഭാ​ഗമായി രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. രണ്ട് ദിവസത്തെ പൊതു...

ഖത്തർ ദേശീയ ദിനാഘോഷം; പരേഡ് റദ്ദാക്കിയതായി സാംസ്കാരിക മന്ത്രാലയം

ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ഈ സാഹചര്യത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. എന്നാൽ...

സൗദിയിൽ തണുപ്പിന്റെ കാഠിന്യമേറുന്നു; ഇന്ന് മുതൽ താപനില മൈനസ് ഡിഗ്രിയിലേക്ക്

കൊടും തണുപ്പിലേയ്ക്ക് മാറുകയാണ് സൗദി അറേബ്യ. ഇന്ന് മുതൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം വർധിക്കുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതൊടൊപ്പം ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ...

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിൽ ഇന്നും തീരുമാനമായില്ല; കേസ് വീണ്ടും നീട്ടിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു. ഇന്ന് കോടതിയിലെ മുഴുവൻ കേസുകളും മാറ്റിവെച്ചതായി റഹീം നിയമ...

ഫിഫ ലോകകപ്പ്; 2034ലെ ആതിഥേയരായി സൗദി അറേബ്യയെ സ്ഥിരീകരിച്ചു

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, 2030ലെ എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിൽ വെച്ചും നടക്കും. 2030, 2034 ലോകകപ്പുകളിൽ...

ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം

ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ഇതിന്റെ ഭാ​ഗമായി 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ...
spot_img