‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. നവംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് വാഹനങ്ങളിൽ സ്‌റ്റിക്കർ പതിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.
ഈ കാലയളവിൽ വാഹനത്തിന്റെ നിറം മാറ്റാൻ...
അബുദാബി ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ജിസിസി രാജ്യങ്ങളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുന്നു. ജിസിസി രാജ്യങ്ങളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 സ്റ്റോറുകൾ തുറക്കാനാണ് പദ്ധതി.
ലുലു റീട്ടെയിൽ സ്ഥാപകനും ചെയർമാനും നോൺ...
കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ 15 മുതലാണ് ജനങ്ങൾക്ക് മരുഭൂമിയിൽ തമ്പടിച്ച് പാർക്കാൻ സാധിക്കുക. മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകളുടെ സീസൺ നീണ്ടുനിൽക്കുന്നത്.
മുൻസിപ്പാലിറ്റി അനുവദിച്ച മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ...
ഷാർജയുടെ സ്വന്തം മലീഹ പാൽ വിപണിയിൽ വൈറലായതോടെ ഷാർജ ഫാമിൽ രണ്ടാം ബാച്ച് പശുക്കൾ എത്തിച്ചു. ഇതോടെ ഫാമിലെ ആകെ പശുക്കളുടെ ഇനങ്ങളുടെ എണ്ണം 2,500 ആയി. 1300 ഡാനിഷ് പശുക്കളെയാണ് ഷാർജ...
സൗദിയിൽ നാലായിരം വർഷം പഴക്കമുള്ള പുരാതന കോട്ട കണ്ടെത്തി. റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വെങ്കലയുഗത്തിലെ അൽ-നതാഹ് പട്ടണമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പടിഞ്ഞാറൻ സൗദി അറേബ്യയിലെ ഹിജാസ്...
സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ...