‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി...
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ.
സ്വദേശത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്...
നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്.
സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥർ...
അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ സംഘടിപ്പിക്കപ്പെടുന്നത്.
അഞ്ച് ചാമ്പ്യൻഷിപ്പുകളും, വിവിധ ഷോകളും, വിനോദ പരിപാടികളും...
സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്.
കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസത്തെ സമയമാണ്...
ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് ദുബായ്റൺ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം രണ്ടുലക്ഷം പേരാണ്...