‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

OMAN

spot_img

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ചു

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ച നിലയില്‍. തിരുനെല്‍വേലി സ്വദേശി സയിദ് മുഹമ്മദ് അമീസ് (30) , തിരിച്ചിറപ്പളളി സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച...

ഒമാന്‍റെ ഗോൾഡന്‍ വിസ പദ്ധതി; രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം

ഒമാനില്‍ ദീര്‍ഘകാല വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സുല്‍ത്താനേറ്റിന്‍റെ തീരുമാനം. വിഷന്‍ 2040ന്‍റെ ഭാഗമായാണ് നടപടി. വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുളള പ്രവാസികൾക്കും ദീര്‍ഘകാല വിസ ലഭ്യമാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേധാവി ഖാലിദ്...

‍വാദികൾ മുറിച്ചുകടക്കുന്നത് അപകടം; മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മുന്നറിയിപ്പുകൾ അവഗണിച്ച് വാദികൾ മുറിച്ചുകടക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കനത്ത മ‍ഴയില്‍ വാദികൾ നിറഞ്ഞൊ‍ഴുകുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പ്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിൾ 49 അനുസരിച്ചുളള നിയന്ത്രണമാണ് കര്‍ശനമാക്കിയത്. നേരിട്ടൊ വാഹനങ്ങളിലൊ...

വേനലില്‍ വൈദ്യുതി നിരക്ക് കുറച്ച് ഒമാന്‍

‍വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിച്ച് ഒമാന്‍. വേനല്‍ ചൂട് കടുക്കുന്നതോടെ കൂടൂതല്‍ വൈദ്യുതി ഉപയോഗം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇ‍ളവ് പ്രഖ്യാപിച്ചത്. 15 ശതമാനം ഇളവാണ് നല്‍കുകയെന്ന് മസ്കത്ത് വൈദ്യുത...

സഞ്ചാരികളെ കാത്ത് ഒമാനിലെ മുഗ്സൈല്‍ ബീച്ച്; നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഗ്സൈല്‍ ബിച്ച് നവീകരിക്കാന്‍ തീരുമാനം. ഒമാന്‍ ടൂറിസ- പൈതൃക മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഒമ്രാന്‍ ഗ്രൂപ്പിന്‍റേയും ദോഫാര്‍ മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിവിധ ഘട്ടങ്ങളിലായി ബിച്ചിന്‍റെ നവീകരണം...

ഒമാനിലും ഖത്തറിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ചൂട് കൂടിയതോടെ പുറം ജോലികൾക്ക് ഏര്‍പ്പെടുത്തിയ സമയ നിബന്ധന ഒമാനിലും ഖത്തറിലും പ്രാബല്യത്തില്‍ വന്നു. ഒമാനില്‍ ഓഗസ്റ്റ് അവസാനം വരെയും ഖത്തറില്‍ സെപ്റ്റംബര്‍ 15 വരെയുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30...
spot_img