‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ചിറകിന് തീപിടിച്ചു. ഇന്നുച്ചയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ തയാറാകുമ്പോഴാണ് എഞ്ചിൻ നമ്പർ രണ്ടിലെ ചിറകില്‍ നിന്ന് തീയും പുകയും...
ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം.14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ്. അല്‍ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖിലാണ് അപകടമുണ്ടായത്.
വലിയ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരുക്കേറ്റവരുടെ നില ഗുരതരമാണെന്നും ഇവര്‍...
ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരുകുട്ടിയടക്കം രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുളള മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുന്ന് കുട്ടികളടക്കം എട്ട് പേരാണ് ഞായറാഴ്ച...
ഒമാനില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടങ്ങൾ പെരുകുന്നെന്ന് റിപ്പോര്‍ട്ട്. അപകട മരണങ്ങൾ തുടര്‍ക്കഥയായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. വാദികളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നതും കടലുകൾ പ്രക്ഷുബ്ദമായതും മേഖലയിലെ വിനോദ സഞ്ചാരത്തെ സാരമായി...
ഒമാനില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.
അല്‍ റുസ്താഖ് വിലായത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. ബനി ഔഫിലാണ് മറ്റൊരു മുങ്ങിമരണം.
റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളാണ്...