‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

OMAN

spot_img

‘സമൂഹമാധ്യമങ്ങളിൽ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല’, ഉത്തരവുമായി ഒമാൻ 

സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സിനിമാ താരങ്ങളുടെ കഥാപാത്രങ്ങൾ എന്നിവയാണ് കൂടുതലും സ്റ്റിക്കറുകളായി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വാട്സ്ആപ്പ് പോലുള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​മാ​നി, ഒ​മാ​നി ഇ​ത​ര...

അർധരാത്രി വരെ ശക്തമായ മഴ പെയ്യും, അറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി 

ഗൾഫ് രാജ്യങ്ങളെ വിടാതെ പിന്തുടർന്ന് മഴ. ഒമാനിലെ എട്ട് ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുറൈമി, സൗത്ത് ബാത്തിന, നോർത്ത് ബാത്തിന, ദാഹിറ, ദാഖിലിയ,...

ഒമാനിൽ മെയ് നാല് വരെ മഴ പെയ്യാൻ സാധ്യത 

ഒമാനിൽ മഴ ഇനിയും പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാനിലെ ദോഫാറിലും വടക്കൻ ഗവർണറേറ്റുകളിലും ഇന്ന് മുതൽ മെയ് നാല് വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. ദോഫാർ ഗവർണറേറ്റിന്റെ അന്തരീക്ഷത്തെ...

ഗർഭിണികൾക്ക് സഹായമായി പ്ര​സ​വാ​വ​ധി ഇ​ൻ​ഷു​റ​ൻ​സ്, നടപ്പാക്കാൻ ഒരുങ്ങി ഒമാൻ 

ലോകത്തിലെ ഏറ്റവും വലിയ വേദനയാണ് പ്രസവ വേദന. ഗർഭിണിയാണെന്ന് അറിയുന്നത് മുതൽ പത്ത് മാസം വരെ കൃത്യമായ പ്രസവ ശ്രുശ്രൂഷകൾ ചെയ്ത് കടുത്ത വേദന അനുഭവിച്ച് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്...

ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളികളുൾപ്പെടെ മൂന്നുപേർ മരിച്ചു​

ഒമാനിലുണ്ടായ വാഹനാപാകടത്തിൽ രണ്ട്​ മലയാളികളുൾപ്പെടെ മൂന്നുപേർ മരിച്ചു​. രണ്ടുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി മാജിദ, തൃശുൾ ഇരിങ്ങാലക്കുട സ്വദേശി ഷർജ , ഈജിപ്​ത്​കാരിയായ അമാനി എന്നിവരാണ്​ മരിച്ചത്​. പരിക്കേറ്റ മറ്റ്...

യു.എ.ഇ.യും ഒമാനും തമ്മിൽ 12,900 കോടി ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ചു

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ. സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 12,900 കോടി ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ചു. 66 കോടി ദിർഹം മൂല്യമുള്ള ടെക്‌നോളജി കേന്ദ്രീകൃതപദ്ധതി, 1100 കോടി...
spot_img