‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

OMAN

spot_img

ഒമാൻ പൗരന്മാർക്കുള്ള യുഎഇയുടെ പിഴ ഔദാര്യം, 108,000 ദിർഹം റദ്ദാക്കിയതിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾക്ക് വിരുന്നൊരുക്കി ഒമാനി പൗരൻ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ മാസം യുഎഇ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർ യുഎഇയിൽ വരുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കാൻ...

മസ്കറ്റ് എയർപോർട്ടിൽ പുതിയ റൺവേ, ആദ്യം പറന്നിറങ്ങി സലാം എയർ

മ​സ്‌​ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പുതിയ റൺവേ. തെ​ക്ക​ൻ റ​ൺ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മായാണ് പുതിയ റൺവേ തുറന്നത്. വി​മാ​ന​ത്താ​വ​ള അ​ടി​സ്ഥാ​ന...

‘അറബ് രാജ്യങ്ങളുടെ അഭിമാനം’, ഒമാൻ സുൽത്താന് അറബ് പാർലിമെന്റിന്റെ ലീഡർഷിപ്പ് അവാർഡ് 

അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’ നേട്ടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അറബ് രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താൻ സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്​ അറബ് പാർലമെന്‍റിന്‍റെ ആദരവ്​​. സുൽത്താനെ പ്രതിനിധീകരിച്ചുകൊണ്ട് അന്താരാഷ്ട്ര...

‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

‘ഗോ ​ഫ​സ്റ്റ്’ വി​മാ​നം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വി​മാ​ന​യാ​ത്ര​ക്കായി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​നി​യും തു​ക തി​രി​കെ ല​ഭി​ച്ചി​ട്ടില്ല. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഗോ ഫസ്റ്റ്...

‘സി​സ്റ്റം അ​പ്​​ഗ്രേ​ഡ്’, ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ കുറച്ച് ദിവസത്തേക്ക് തടസ്സപ്പെടും

വരും ദിവസങ്ങളിൽ ഇനി ബാങ്ക് മസ്ക്കറ്റ് സേവനങ്ങൾ ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. മെയ് 16 മുതൽ 19 വരെ ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾക്ക് തടസ്സം നേരിടുമെന്ന മുന്നറിയിപ്പിൽ ആരും ആശങ്കപ്പെടേണ്ടതില്ല....

‘ആരോഗ്യമാണ് സമ്പത്ത്’, ഭക്ഷ്യസുരക്ഷ നടപടികൾ ശക്തമാക്കാൻ ഒരുങ്ങി മസ്ക്കറ്റ്

ഓരോ നാട്ടിലും വ്യത്യസ്തമായ ഭക്ഷണ രീതികളാണ്. ഭക്ഷണം ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ല. നല്ല ഭക്ഷണം മനുഷ്യനെ ആരോഗ്യമുള്ളവനാക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. കാണാൻ വിവിധ വർണങ്ങളിലുള്ള, നാവിൽ രുചിയേറുന്ന ഭക്ഷണം...
spot_img