‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

OMAN

spot_img

അ​ഞ്ചു​​വ​യ​സ്സിനു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ പു​തു​ക്കി​യില്ലേ? ഇല്ലെങ്കിൽ പിഴ ഈടാക്കാൻ ഒരുങ്ങി ഒമാൻ 

ഒമാനിൽ അ​ഞ്ചു​​വ​യ​സ്സിനു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ റ​സി​ഡ​ന്‍റ്​ കാ​ർ​ഡ്​ ഇതുവരെ പു​തു​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. കാ​ലാ​വ​ധി ക​ഴി​ഞ്ഞതിന് ശേഷം ഓ​രോ​മാ​സ​ത്തി​നും പ​ത്ത്​ റി​യാ​ൽ വീ​ത​മാ​യി​രി​ക്കും പിഴയായി ഈ​ടാ​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം കാ​ർ​ഡ്​...

ഒമാനിൽ ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം ഉടൻ 

ഒമാനിലെ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഒമാനികൾ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം...

ഗതാഗത നിയമലംഘന ചിത്രം ഇനി ആർ ഒ പി ആപ്പിൽ കാണാം, അപ്ഡേറ്റുമായി റോയൽ ഒമാൻ പോലീസ് 

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകളുമായി റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാനുള്ള സൗകര്യമാണ് ആപ്പിൽ പുതുതായി ലഭിക്കുക. ഒരു നിർദ്ദിഷ്ട വാഹനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിശോധിക്കാൻ...

എയർ ഇന്ത്യ എക്സ്പ്രസ്സ് ഹാർമോണിയം കയറ്റി അയച്ചില്ല, ഒമാനിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം പങ്കുവച്ച് കലാകാരൻ അ​നു പ​യ്യ​ന്നൂ​ർ 

ഒ​മാ​നി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ കണ്ണൂരിൽ നിന്ന് വിമാനം കയറിയതായിരുന്നു അനു പയ്യന്നൂർ എന്ന കലാകാരൻ.ഒ​മാ​നി​ലെ നി​സ്​​വ​യി​ലെ ഇ​ൻ​റ​ർ​സി​റ്റി ഹോ​ട്ട​ലി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന അ​ലോ​ഷ്യ​സി​ന്‍റെ സം​ഗീ​ത നി​ശ​യി​ലെ ക​ലാ​കാ​ര​നാ​യ അ​നു പ​യ്യ​ന്നൂ​രിന് പക്ഷെ,...

നമ്പി രാജേഷിന്റെ മരണം, നഷ്ടപരിഹാരം പരിഗണയിൽ : സമയം നൽകണമെന്ന് കുടുംബത്തോട് എയർ ഇന്ത്യ 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഭർത്താവിനെ അവസാനമായി ഒന്ന് കാണാൻ കഴിയാതെ അതീവ ദുഃഖം ഏറ്റുവാങ്ങിയ അമൃതയുടെയും മരണപ്പെട്ട നമ്പി രാജേഷിന്റെയും കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത്...

വരാന്ത്യത്തിൽ ചൂട് കൂടും, കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ഒമാൻ 

വ​ട​ക്ക്​ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശക്തമാവുന്നതോടെ വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തു​ട​നു​ളം താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ ചൂ​ട്​ തു​ട​രു​മെ​ന്നാ​ണ്​ അ​റി​യി​പ്പ്. മ​സ്‌​ക​ത്ത്, ബു​റൈ​മി, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ,...
spot_img