‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഓരോ വ്യക്തിയ്ക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. മുതിർന്നവരോ കുട്ടികളോ ആരുമാവട്ടെ ഓരോരുത്തരുടെയും അവകാശമാണ് സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നത്. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവുമായി...
ഇപ്പോൾ എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സ്വാധീനമുണ്ട്. അത്തരത്തിൽ എഐ അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ് യൂണിവേഴ്സിറ്റി. നാളെ ചേരുന്ന സർവ്വകലാശാല കൗൺസിൽ യോഗത്തിൽ ഇത് സംബന്ധമായ വിഷയം ചർച്ച ചെയ്യും.
യൂണിവേഴ്സിറ്റി...
കുവൈറ്റിലെ റസിഡൻസ് നിയമലംഘകർക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാനും റെസിഡൻസി പുതുക്കാനുമുള്ള സമയങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാവിലെ ഗവർണറേറ്റിലെ ശുഊൻ ഓഫീസിൽ (റെസിഡൻസി അഫേഴ്സ്) എത്തി അനധികൃത...
മലയാളികൾ ഉൾപ്പെടെയുള്ളവർ അന്നും ഇന്നും ജോലി തേടി ആദ്യമെത്തുന്നത് ഗൾഫ് രാജ്യങ്ങളിലേക്കായിരിക്കും. മലയാളികൾക്ക് ഗൾഫ് രണ്ടാമത്തെ വീട് പോലെയാണെന്ന് പറയും പോലെ ഗൾഫ് രാജ്യങ്ങളിൽ ജോലി തേടി എത്തുന്ന എല്ലാവർക്കും ഗൾഫ് വീട്...