‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെ വിർച്വൽ അസറ്റുകൾക്ക് കുവൈറ്റിൽ നിയന്ത്രണം.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് നാഷണൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ്ങ് മണി ലൗൻഡറിങ്ങ് ആൻഡ് ഫൈനാൻസിങ്ങ്...
കുവൈറ്റിൽ യാത്രയ്ക്കിടെ വാഹനത്തിൽ നെയിം ബോര്‍ഡ് പൊട്ടി വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കൈറോ 35ാം നമ്പർ...
ഒമ്പത് വർഷത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക മിച്ചം കുവൈറ്റ് രേഖപ്പെടുത്തി കുവൈറ്റ്. മാർച്ചിൽ അവസാനിച്ച 2022-2023 സാമ്പത്തിക വർഷത്തെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെഡി 4.3 ബില്യൺ...
അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ്. ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്ക് വികസിപ്പിക്കുന്നതിന് വേണ്ടി കോപ്പറിന്...
സൗദി അറേബ്യയെ അപമാനിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ട്വീറ്റിനെതിരെ നിയമനടപടികൾ ആരംഭിച്ചു.
സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ബന്ധം തകർക്കാൻ ശ്രമിക്കുന്ന എന്തിനോടും ശക്തമായി പ്രതികരിക്കുമെന്ന് കുവൈറ്റ്...