‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഓണം, ക്രിസ്തുമസ് തുടങ്ങി സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടെതാണ് എന്നതിനാൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന്...
തൊഴില്‍ നിയമ ലംഘകരേയും താമസ നിയമലംഘകരേയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്മെൻ്റ് എന്നിവ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനാ...
അവധിക്കോ പ്രവാസം അവസാനിപ്പിച്ചോ കുവൈറ്റിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ കുവൈറ്റിൽ രജിസ്റ്റര്‍ ചെയ്ത എല്ലാ ട്രാഫിക് പിഴകളും നിയമലംഘനങ്ങളും തീര്‍പ്പാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശികള്‍ അവധിക്ക് പോയി മടങ്ങിവരാത്ത സാഹചര്യങ്ങളില്‍...
തൊഴിലുടമകളുമായി നിയമപരമായ തർക്കം നിലനിൽക്കുന്ന പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിൻ്റെ അറിയിപ്പ്. നിലവിലുളള വനിതാ അഭയകേന്ദ്രത്തിൻ്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു....