‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

KUWAIT

spot_img

​പാലസ്തീ​ൻ ജ​ന​ത​യ്ക്ക് ഐക്യദാർഢ്യം, രാജ്യത്തെ ആഘോഷ പരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി കുവൈറ്റ്

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ചെറുത്ത് നിൽക്കുന്ന പാല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കു​വൈ​റ്റ്. പാ​ല​സ്തീ​ൻ ജ​ന​തയ്​ക്കും ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചുകൊണ്ട് രാജ്യ​ത്തെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വയ്​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി കൂ​ടി​യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ നി​ർ​ദേ​ശം ന​ല്‍കി....

‘സിക്ക് ലീവ് ഇനി ഓൺലൈൻ’, കുവൈറ്റിൽ ഇ​ല​ക്‌​ട്രോ​ണി​ക് സി​ക്ക് ലീ​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു

സിക്ക് ലീവ് ഇനി ഓൺലൈനായി എടുക്കാം. കുവൈറ്റിൽ ഇ​ല​ക്‌​ട്രോ​ണി​ക് സി​ക്ക് ലീ​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ.​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ‘കു​വൈ​റ്റ് ഹെ​ൽ​ത്ത്’ വ​ഴി​യോ ‘സ​ഹ​ൽ’ ആ​പ്...

ഫ്ലെ​ക്സി​ബി​ൾ ജോ​ലി​സ​മ​യം ന​ട​പ്പാ​ക്കാനൊരുങ്ങി കുവൈറ്റ്‌ മുനിസിപ്പാലിറ്റി 

ഇനി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സമയം ജീവനക്കാർക്ക് സ്വയം തിരഞ്ഞെടുക്കാം. ഫ്ലെ​ക്സി​ബി​ൾ ജോ​ലി​സ​മ​യം ന​ട​പ്പാ​ക്കാനൊരുങ്ങുകയാണ് കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​. ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഫ​ഹ​ദ് അ​ൽ...

കുവൈറ്റിലെ സുരക്ഷാ പരിശോധനയിൽ പിടിയിലായി ജയിലിൽ കഴിയുന്ന ഇന്ത്യൻ നഴ്സുമാർ മോചിതരായി 

കുവൈറ്റിലെ സുരക്ഷാ പരിശോധനയിൽ പിടിയിലാവുകയും മൂന്ന് ആഴ്ചത്തോളമായി ജയിലിൽ കഴിഞ്ഞു വരികയുമായിരുന്ന 19 മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള 34 ഇന്ത്യക്കാർ മോചിതരായി. നിയമനടപടി പൂർത്തിയാക്കിയതിന് ശേഷം ഇന്ന് നാടുകടത്താൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര...

സൗദി- കുവൈറ്റ് റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി വീശി സൗദി മന്ത്രിസഭ

സൗദി അറേബ്യയ്ക്കു കുവൈറ്റിനും ഇടയിലുള്ള റെയിൽവേ പദ്ധതിക്ക്​ പച്ചക്കൊടി വീശി സൗദി മന്ത്രി സഭ. കുവൈറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ്​​ സൗദി മന്ത്രിസഭ തീരുമാനമെടുത്തത്​​. മാത്രമല്ല, ഗൾഫ്​ മേഖലയെ ആകെ...

കുവൈറ്റിൽ മാധ്യമ നിയന്ത്രണം, നിയമ നിർമാണം ഉടനെന്ന് വാർത്താ വിതരണ മന്ത്രി 

കുവൈറ്റിൽ മാ​ധ്യ​മ നി​യ​ന്ത്ര​ണംകാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും നി​യ​മ നി​ർ​മാ​ണം കൊ​ണ്ട് വ​രു​ന്നു. വാർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി ആണ് ഇക്കാര്യം അറിയിച്ചത്. കു​വൈ​റ്റിലെ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഭി​പ്രാ​യ...
spot_img