‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

BAHRAIN

spot_img

ബഹ്‌റൈനിലെ ബു​സൈ​റ്റീ​ൻ അ​ൽ-​ഹ​സ​ൻ മോ​സ്​​ക് സ​ന്ദ​ർ​ശി​ക്കാ​ൻ പൊതുജങ്ങൾക്ക് അവസരം

ബ​ഹ്റൈ​നി​ലെ പ്ര​സി​ദ്ധ​മാ​യ ബു​സൈ​റ്റീ​ൻ അ​ൽ-​ഹ​സ​ൻ മോ​സ്​​ക് സ​ന്ദ​ർ​ശി​ക്കാ​ൻ പൊതുജനങ്ങൾക്ക് അ​വ​സ​രം. ഈ ​മാ​സം 11ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ മോ​സ്​​ക് സ​ന്ദ​ർ​ശി​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ട​ർ​ക്കി​ഷ് ആ​ർ​ക്കി​ടെ​ക്ടു​ക​ളാ​ണ് മസ്ജി​ദ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്....

മാസപ്പിറ കണ്ടില്ല, ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

മാസപ്പിറ ദൃശ്യമാവാത്തതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഏപ്രിൽ 10 ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഈ വർഷം 30 ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് പ്രഖ്യാപനം. നേരത്തെ, ഗ്രിഗോറിയൻ കലണ്ടറിൽ...

ബഹ്‌റൈൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക്ല​ർ​ക്ക് ഒഴിവ് 

ബഹ്‌റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക്ല​ർ​ക്കി​ന്റെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ​മാ​ണ് അപേക്ഷിക്കാനുള്ള യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എം​ബ​സി വെ​ബ്സൈ​റ്റ് https://www.eoibahrain.gov.in/Job vacancy സ​ന്ദ​ർ​ശി​ക്കു​ക. അത​ല്ലെ​ങ്കി​ൽ hoc.bahrain@mea.gov.in, adm.bahrain@mea.gov.in എ​ന്നീ അ​ഡ്ര​സു​ക​ളി​ൽ അപേക്ഷ ഇ-​മെ​യി​ൽ ചെ​യ്യാനുള്ള...

അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ കനത്ത പിഴ, നടപടി കർശനമാക്കി ബഹ്‌റൈൻ 

ബഹ്‌റൈനിൽ അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ മറ്റുള്ളവർ വാഹനം നിർത്തിയാൽ കനത്ത പിഴ വീഴും. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റം ചെയ്യുന്നവർക്ക് 20...

‘സീ ടാക്സി’, സർവീസ് വ്യാപിപ്പിക്കാൻ ഒരുങ്ങി ബഹ്‌റൈൻ 

വി​നോ​സ​ഞ്ചാ​ര​ കേ​ന്ദ്ര​ങ്ങ​ളെ​യും പ്ര​മു​ഖ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സീ ​ടാ​ക്സി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ ഒരുങ്ങി ബഹ്‌റൈൻ ടൂ​റി​സം മ​ന്ത്രാ​ല​യം. ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, ബ​ഹ്‌​റൈ​ൻ ബേ, ​ദി ​അ​വ​ന്യൂ​സ് ബ​ഹ്‌​റൈ​ൻ,അ​ൽ ഫാ​ത്തി കോ​ർ​ണി​ഷ്...

ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ആശങ്കയ്ക്ക് വിരാമം, ആടുജീവിതം ഏപ്രിൽ 3 മുതൽ പ്രദർശിപ്പിക്കും 

ചതിയിൽ അകപ്പെട്ട് മൂന്ന് വർഷത്തോളം സൗദിയിൽ ദുരിത ജീവിതം നയിച്ച നജീബിനെ ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപേ ലോകമറിഞ്ഞതാണ്. 16 വർഷങ്ങൾക്ക് ശേഷം ഇന്നിതാ ആ 'ആടുജീവിതം' വെള്ളിത്തിരയിൽ വിസ്മയം തീർത്തിരിക്കുകയാണ്. മാർച്ച്‌...
spot_img