‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായതായിരുന്നു സൗദി ഭരണാധികാരി.
ഒക്ടോബർ 6നാണ് സൽമാൻ രാജാവ് ചികിത്സ തേടിയത്. റോയൽ...
പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎമ്മിലേയ്ക്കുള്ള ക്ഷണം താൻ നിരസിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സ്വീകരണയോഗത്തിൽ...
ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻ്റെ (മൊഹ്രെ) പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കുന്നവർക്ക് യുഎഇ പാസ് നിർബന്ധമാക്കി. ഒക്ടോബർ 18 മുതൽ മൊഹ്രെ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കാൻ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്നാണ് നിർദേശം.
യുഎഇ പാസ്...
അന്തരിച്ച നടൻ ടി.പി മാധവനെ അവസാനമായി കാണാനെത്തി മക്കൾ. മകൻ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കൾ കാണാനെത്തിയത്....
അറബിക്കടലിൽ അടുത്തയാഴ്ച ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. നിലവിൽ ഒരു ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച അത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നുമാണ് വിലയിരുത്തൽ.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന്...
ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന...