‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Featured Stories

spot_img

അമ്മായിയമ്മക്കൊപ്പം ഷാരൂഖ് ഖാൻ്റെ നൃത്തം ഏറ്റെടുത്ത് ആരാധകർ

ദുബായിൽ നടന്ന ഒരു പാർട്ടിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ തൻ്റെ അമ്മായിയമ്മ സവിത ചിബ്ബറിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ തരംഗമാകുന്നു. മകൻ ആര്യൻ ഖാൻ്റെ ബ്രാൻഡ് ഇവൻ്റിൻ്റെ ഭാഗമായി നടന്ന പാർട്ടിയിലാണ്...

യുകെയിൽ വൻ തൊഴിലവസരവുമായി നോർക്ക റൂട്ട്സ്; അഭിമുഖം നവംബർ 7 മുതൽ

യു.കെ വെയിൽസിൽ ഡോക്ടർമാർക്ക് വൻ തൊഴിലവസരം വാ​ഗ്ദാനം ചെയ്ത് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാർക്കാണ് ജോലി അവസരമുള്ളത്. നവംബർ 7 മുതൽ 14 വരെ എറണാകുളത്ത് വെച്ചാണ് അഭിമുഖം നടക്കുക. സീനിയർ...

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം; 10 കമ്പനികളുമായി കരാറിൽ ഒപ്പിട്ട് ഇത്തിഹാദ് റെയിൽ

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ 10 കമ്പനികളുമായി കരാറിൽ ഒപ്പിട്ടു. പ്രാദേശിക, രാജ്യാന്തര കമ്പനികളുമായാണ് കരാറിലേർപ്പെട്ടത്. ഗതാഗത, അടിസ്ഥാന സൗകര്യ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിട്ട് റെയിൽവേ,...

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ...

ഇന്ത്യയിലെ അതിസമ്പന്നർ; മലയാളികളിൽ മുന്നിൽ എം.എ യൂസഫലി, പട്ടിക പുറത്തുവിട്ട് ഫോബ്സ്

2024ൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലിസ്റ്റിൽ മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. രാജ്യത്തെ സമ്പന്നരായ നൂറ് പേർ ഉൾപ്പെട്ട പട്ടികയിൽ ഇത്തവണ 7 മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്. 7.4...

ദുബായ് ഗ്ലോബൽ വില്ലേജ്; ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം സജീവം, എൻട്രി ഫീസ് 25 ദിർഹം മുതൽ

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാൻ വെറും അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനു മുന്നോടിയായി ഗ്ലോബൽ വില്ലേജ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം സജീവമായി. 25 ദിർഹം മുതലാണ് എൻട്രി ഫീസുകൾ...
spot_img