‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

THARAPARICHAYAM

spot_img

മലയാളികൾ മറക്കാത്ത മാമാട്ടിയും മാളൂട്ടിയും

സിനിമയെക്കാൾ സംഗീതത്തെയായിരുന്നു ബാബു സ്നേഹിച്ചത്. സെയ്താപ്പേട്ടയിലെ സമ്പന്നർ മാത്രം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഇരുന്നുകൊണ്ട് എ.എസ്. ബാബു സൗന്ദർരാജൻ പാടിയ പാട്ടുകൾ അതേ ഇമ്പത്തിൽ പാടുമായിരുന്നു. ഗായകനാകാൻ ആഗ്രഹിച്ച് കൊല്ലം വിട്ട് മദ്രാസിലേക്ക്...

മലയാള സിനിമയുടെ രഞ്ജിനിമാർ..

കല, മിനി, പൊടിമോൾ, നാടക അഭിനേതാക്കളായ വി.പി നായരും വിജയലക്ഷ്മിയും മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച മൂന്ന് വനിതാ രത്‌നങ്ങൾ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയെ തൊട്ടറിഞ്ഞ കലാകാരികൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും...

മലയാള സിനിമയുടെ സ്വന്തം ഷീല

'ൻ്റെ കൊച്ചു മുതലാളി...' പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിളിച്ചു. കടപ്പുറത്ത് പാടി പാടി മരിക്കുമെന്ന് പറഞ്ഞ് ദൂരേക്ക് മറയുന്ന പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിതുമ്പി. കേരളക്കര ആ വിളി കേട്ടു. കറുത്തമ്മയെ നെഞ്ചിലേറ്റി,...

മുഖംമൂടിയില്ലാത്ത വി’നായകൻ’

കമ്മട്ടിപ്പാടത്തെ അഴുക്കു ചാലിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിൽ സ്വന്തം സ്ഥാനം കെട്ടിപ്പടുത്ത ഒരു കലാകാരൻ. വളർച്ചക്കൊപ്പം വാനോളം വിവാദങ്ങളിലും നായകനായവൻ. മലയാളികൾക്ക് സുപരിചിതനായ ആ നടൻ്റെ പേരാണ് വിനായകൻ. അയാളിലെ നടനേക്കാൾ...

ടൈലർ ഷോപ്പിൽ നിന്ന് ‘ഹോമി’ ലേക്കെത്തിയ ദേശീയ അവാർഡ്

നൂലിഴകൾ കൊണ്ട് തുന്നിചേർത്ത ജീവിതമാണ് സുരേന്ദ്രൻ കൊച്ചുവേലുവിൻ്റേത്. കൃത്യമായ അളവെടുത്ത് അതിനൊത്ത് തുണി തയ്ച്ചെടുത്ത് വസ്ത്രം അണിയുന്നവരുടെ മനസ്സ് നിറയ്ക്കുന്ന തയ്യൽക്കാരനായിരുന്നു തിരുവനന്തപുരത്തെ കൊച്ചുവേലുവിൻ്റേയും ഗോമതിയുടെയും ഏഴു മക്കളിലെ ഈ രണ്ടാമൻ. കുടുംബത്തിലെ...

‘ആൻഡ് ദി ഓസ്കാർ ഗോസ് ടു…’

വില്ലനായെത്തി ശേഷം നായകൻ്റെ കുപ്പായമണിഞ്ഞ നടൻമാർ ഇന്ന് ലോകമറിയുന്ന താരങ്ങളാണ്. ഫോർ എക്സാമ്പിൾ - മോഹൻലാൽ, അമിതാബ് ബച്ചൻ  അങ്ങനെ.. അങ്ങനെ.. അത് മാത്രമല്ല, നെപ്പോട്ടിസം അത്യാവശ്യം കൊടികുത്തി വാഴുന്ന സിനിമാ ലോകത്ത്...
spot_img