‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ആവേശങ്ങൾക്ക് തുടക്കം. കിക്കോഫിന് 200 ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് വിശ്വപ്രയാണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പ്രയാണം. തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളിലേക്കും പ്രയാണം തുടരും.
മത്സരം...
ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ സാമന്ത നായികയാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ 'യശോദ'യുടെ ആദ്യ ഗ്ലിംപ്സ് പുറത്ത്. ഉറക്കം ഉണർന്ന് തനിക്ക് ചുറ്റുമുള്ളതെല്ലാം കണ്ട് ആശ്ചര്യപ്പെടുന്ന യശോദ, ജനലരികിൽ ഇരിക്കുന്നൊരു പ്രാവിനെ...
സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് ട്രെയിലർ പുറത്തിറക്കിയത്. സയന്‍സ് ഫിക്ഷന്‍ കോമഡി എന്റര്‍ടൈനറാണ് ചിത്രമെന്നാണ്...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ചിത്രം ഉടലിന്റെ ടീസർ എത്തി. ഫാമിലി ഡ്രാമ ആയ ഉടലിന്റെ ആദ്യ ടീസർ പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും...
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീട നേട്ടം. ഫൈനലില്‍ വെസ്റ്റ് ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കപ്പിൽ മുത്തമിട്ടത്. കേരളം 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. 1973ൽ...
https://youtu.be/d64ck4nkE_Mമമ്മൂട്ടി നായകനാകുന്ന ചിത്രം പുഴുവിന്റെ ട്രെയിലർ പുറത്ത്. ട്രെയിലർ വളരെ വ്യത്യസ്തമായും ആകാംക്ഷ നിറക്കുന്ന രീതിയിലുമാണ് ഒരുക്കിയിട്ടുള്ളത്. നവാഗത സംവിധായക റതീനയുടെ ചിത്രം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് നിർമ്മിക്കുന്നത്....