‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തലൈവർ 170ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് നടൻ രജനീകാന്ത്. തലൈവർ 170 ചിത്രീകരണം തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം. ലോക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ കോവളത്തുനിന്നുള്ള...
ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവി'ലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തു എന്ന ആരോപണത്തിൽ വിശദീകരണവുമായി ഷാൻ റഹ്മാൻ രംഗത്ത്. സംഗീത സംവിധായകനും ഗായകനുമായ സത്യജിത്തായിരുന്നു ഷാൻ...
കേരളത്തിന് സ്വന്തമായി ഒരു ഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും കവികളില്‍ നിന്നും മറ്റ് ഗാനരചയിതാക്കളിൽ നിന്നും ക്ഷണിക്കാനായി കേരള സാഹിത്യ അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്ന്...
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ഗായിക അമൃത സുരേഷുമായി താരം വേർപിരിഞ്ഞോ എന്ന സംശയം ആരാധകർക്കിടയിൽ നിലനിൽക്കെ ചർച്ചയാകുകയാണ് പുതിയ ഫോട്ടോ.
പ്രിയ നായർ എന്ന പെൺകുട്ടി...
സൗദി അറേബ്യയിലെ ടീച്ചർമാർക്ക് മ്യൂസിക് പരിശീലനം നൽകാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കുഞ്ഞുങ്ങൾക്ക് ഇനി പാട്ടുപാടി പഠിക്കാം. കുട്ടിക്കാലം മുതൽ തന്നെ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ സംഗീത അഭിരുചിയും വളർത്താനുള്ള പദ്ധതിയാണ് സൗദിയിലെ വിദ്യാഭ്യാസ,...
മലയാള ചലച്ചിത്ര മേഖലയിൽ ശക്തമായ ഒരു ലോബി ഉണ്ടെന്ന ആരോപണവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ. മലയാള ചലച്ചിത്ര മേഖലയിൽ തനിക്കെതിരെ ഒരു ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് എം ജയചന്ദ്രൻ തുറന്നടിക്കുന്നു. ഈ...