‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഓസ്കര് പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്. ഇന്ത്യയിൽ നിന്ന് ആര്.ആര്.ആര് ഉള്‍പ്പടെ നാല് ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിര്‍ദേശത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വൈകുന്നേരം ഏഴുമണിക്കാണ് നാമനിർദേശ പ്രഖ്യാപന ചടങ്ങ്. ഒരു...
ആറ് പതിറ്റാണ്ടിലേറെയായി മലയാളി സ്നേഹിച്ച സ്വരമാധുര്യത്തിന് ഇന്ന് പിറന്നാൾ. ഗാനഗന്ധര്വന് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിഞ്ഞു വരുന്നത് സാക്ഷാല്‍ യേശുദാസിൻ്റെ മുഖമായിരിക്കും . ഗന്ധര്‍വനാദം ഭൂമിയിലെത്തിയിട്ട് 83...
ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനിന്ന് 56-ാം പിറന്നാൾ. എക്കാലത്തെയും മികച്ച ഇന്ത്യൻ സംഗീത സംവിധായകരിൽ ഒരാളായി വാഴ്ത്തപ്പെട്ട റഹ്മാൻ 90 കളുടെ തുടക്കത്തിൽ സംഗീത ലോകത്തേക്ക് കടന്നു വന്നു. 'റോജ', 'ബോംബെ',...
മലയാളത്തിലും പ്രേക്ഷകപ്രീതി നേടിയ കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് കോപ്പിയടി വിവാദത്തിൽ . തങ്ങളുടെ ‘നവരസ’ പാട്ട് അതേപടി പകർത്തിയിക്കുയാണെനന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ബാൻഡ്...
മലയാളികൾക്ക് ഗൃഹാതുരത എന്നാൽ ജോൺസൺ മാഷ് കൂടിയാണ്.... ജോൺസൺ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്. എത്രയോ സുന്ദര7 ഗാനങ്ങളിലൂടെ അദ്ദേഹം ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്നു.
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടി... ദേവാംഗണങ്ങൾ കൈയ്യൊഴിഞ്ഞ താരകം......
"മലരേ.... മൗനമാ.... മൗനമേ... വേദമാ...."
ഇത് ഒരു മ്യൂസികൽ ഷോയല്ല, കോഴിക്കോട് ഫറോക്ക് താലൂക്കാശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോക്ടർ മുഹമ്മദ് റയീസിന്റെ ഓപ്പറേഷൻ തിയേറ്റർ ആണ്. ഇവിടെ ഇങ്ങനെയാണ്. പാട്ടുപാടുന്ന രോഗിയും കൂടെപ്പാടുന്ന...