‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Gaming

spot_img

ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിനെതിരെ സൈബർ ആക്രമണം: പൊലീസിൽ പരാതി നൽകി പിതാവ് ജാഫർ

ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശ്രദ്ധേയായ മത്സാർത്ഥിയാണ് ജാസ്മിൻ ജാഫർ. വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് ജാസ്മിനെതിരെ നടക്കുന്നത്. ജാസ്മിൻ ജാഫറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പിതാവ് ജാഫർ പൊലീസിൽ...

ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ എതിരെ നിന്നാലും ജാസ്മിന്റെ കൈ പിടിച്ച്‌ കുഴപ്പമില്ലെന്ന് ഞാൻ പറയും: ഗബ്രി

ബി​ഗ് ബോസിൽ ഏറെ വിവാദം സൃഷ്ടിച്ച സൗഹൃദമാണ് ​ഗബ്രിയുടേതും ജാസ്മിന്റേതും. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ​ഗബ്രിക്ക് നേരെ വലിയ വിമർശനമാണ് ഉണ്ടായത്. പുറത്തിറങ്ങിയ ശേഷം ​ഗബ്രി നേരിട്ട ചോദ്യമാണ് ജാസ്മിനുമായി പ്രണയമാണോ...

മോഹൻലാലിനോട് ബഹുമാനക്കുറവ്, ബിബി പ്രേക്ഷകർക്കിടയിൽ ചർച്ചയായി വീണ്ടും ജാസ്മിൻ

ബി​ഗ് ബോസ്സിൽ വളരെ സജീവമായ താരവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ വിമർശനവും ഏറ്റുവാങ്ങുന്നത് ജാസ്മിനാണ്. ബിബി പ്രേഷകർക്കിടയിൽ വീണ്ടും ജാസ്മിൻ ചർച്ചാവിഷയമാകുകയാണ്. മോഹൻലാലിനോട് ജാസ്മിൻ ബഹുമാനക്കുറവ് കാണിച്ചെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ...

ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്: അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം മികച്ച ഒരു അഭിനയപ്രകടനം നടത്തിയിരുന്നു. കഥാസന്ദര്‍ഭം എന്നത് അതി വൈകാരികമായ ഒരു സന്ദർഭമായിരുന്നു. പ്രകടനത്തിൽ സ്കോർ ചെയ്തത് ശ്രീരേഖയായിരുന്നു. കണ്ടുനിന്ന സഹമത്സരാർത്ഥികളുടെ...

ജാസ്മിൻ എന്റെ ജീവിതം വെച്ചു കളിച്ചു: വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ഭാവി വരൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തയായ മത്സാരാർത്ഥിയാണ് ജാസ്മിൻ. അതുപോലെ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്ക് കൊണ്ട് ഏറെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു ജാസ്മിൻ. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അടുത്തിടപഴകലും ഒക്കെ...

ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാം: ഹൈക്കോടതി

ബിഗ് ബോസില്‍ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര...
spot_img