‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദി സ്പോർട്സ് ക്ലബ്ബിന്റെ പ്രഥമ വനിത അധ്യക്ഷയായി ചരിത്രത്തിലിടം നേടി ഹനാൻ. തായിഫിലെ വജ് സ്പോർട്സ് ക്ലബ്ബ് അധ്യക്ഷ പദവിയിലാണ് സൗദി പൗരയായ ഹനാൻ അൽ ഖുറശിയെ സ്പോർട്സ് മന്ത്രാലയം തിരഞ്ഞെടുത്തത്. വജ്...
ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി അബുദാബിയിൽ ക്രമക്കേടുകൾ നടത്തിയ 10,987 ഭക്ഷ്യസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുന്ന...
സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി റാസൽഖൈമയിൽ സിസിടിവി നിർബന്ധമാക്കി പൊലീസ്. റാസൽഖൈമ പോലീസ് ആവിഷ്കരിച്ച "ഹിമയ പ്രൊട്ടക്ഷൻ" പദ്ധതിയുടെ ഭാഗമായാണ് നടപടി. സിസി ക്യാമറകളുടെ ശൃംഖല കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പൊലീസ്...
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അബുദാബിയിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. അബുദാബി റീം മാളിൽ സ്ഥിതിചെയ്യുന്ന പാർക്ക് 9,732 സ്ക്വയർ മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്. യുഎഇയിലെ കടുത്ത ചൂടിൽ നിന്നും ശമനമാഗ്രഹിച്ചെത്തുന്നവർക്ക് പാർക്ക്...
ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷൻ നടപടികൾ മാതൃരാജ്യത്തുതന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമാകാതെ ഇന്ത്യ. ഇതുമൂലം ഹജ്ജ് തീർത്ഥാടകർ ദുരിതമനുഭവിക്കുകയാണ്. തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷനിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
2019-ൽ ഇന്ത്യ...
ഒഡീഷ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിലേക്ക് ഇനി പഠിക്കാൻ പോകില്ലെന്ന് വിദ്യാർത്ഥികൾ. പ്രേതബാധയടക്കം ആരോപിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകാൻ മടിക്കുന്നത്. ഇതേത്തുടർന്ന്...