‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നും അപേക്ഷയിൽ പറയുന്നുണ്ട്. എന്നാൽ...
ദുബായിൽ 32 ദശലക്ഷം ദിർഹത്തിന്റെ ഓൺലൈൻ തട്ടിപ്പ് നടത്തിയ 30 അംഗ സംഘത്തിന് കോടതി 96 വർഷം തടവും 7 കമ്പനികൾക്ക് 7,00,000 ദിർഹം പിഴയും ചുമത്തി. വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ട് ഓൺലൈൻ...
മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ. വ്യാഴാഴ്ച വൈകിട്ട് മുതലാണ് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങൾ കേരളത്തിൽ നിന്നും പറന്നുതുടങ്ങിയത്. കണ്ണൂരിൽനിന്ന് വനിതകൾക്കായുള്ള അവസാന വിമാനം നാളെയും...
ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ രാമായണം വായിക്കണമെന്ന നിർദേശം ഗർഭിണികൾ നൽകിയിരിക്കുകയാണ് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ആർ.എസ്.എസ് അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ 'ഗർഭ സൻസ്കാർ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഗ്രാമങ്ങളിൽ...
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. മഞ്ജുവിന്റെ യാത്രകളുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു. തന്റെ പുതിയ ബൈക്കിൽ...
കുവൈത്ത് പൗരന്മാർക്ക് ഷെങ്കൺ വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. യൂറോപ്യൻ അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ എന്നിവർക്കായി സംഘടിപ്പിച്ച വിരുന്നിൽവെച്ച് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അസബാഹാണ്...