‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇടവേള നീണ്ടുനിൽക്കുക എന്ന് സൗദി മിനിസ്ട്രി...
യുഎഇയിൽ ചൂട് കൂടുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നാഷണൽ സെന്റർ...
യുഎഇ നിർമ്മിതമെന്ന മുദ്ര ലഭിക്കുന്ന ആദ്യ ദേശീയ ഉല്പന്നമായി മാറി 'സബാ സനാബെൽ ഗോതമ്പ് പൊടി'. ഷാർജയിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പിൽ നിന്ന് നിർമ്മിക്കുന്ന പൊടി യുഎഇയിൽ ഇന്ന് നിലവിലുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന...
ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പുമായി ചേർന്നാണ് സിവിൽ ഡിഫൻസ് അതോറിറ്റി നടപടി...
കുവൈത്ത് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈറ്റിലെ മെഡിക്കൽ നിയമത്തിലെ ആർട്ടിക്കിൾ 9 അനുശാസിക്കുന്ന രോഗികളുടെ സ്വകാര്യത, അന്തസ്, എല്ലാവർക്കും ഒരുപോലെയുള്ള ചികിത്സ എന്നിവ സംബന്ധിച്ച...
കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. തൃശൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. പുന്നയുർകുളത്ത് മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്....