‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എയർ അറേബ്യ യാത്രക്കാർക്ക് ഷാർജയിൽ സിറ്റി ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെ യാത്രക്കാർക്കായി ബസ് സർവ്വീസ് ആരംഭിച്ചിരിക്കുകയാണ് എയർ അറേബ്യ. എയർ അറേബ്യ യാത്രക്കാർക്ക് അൽഐനിൽനിന്ന് ഷാർജയിലേക്കും അബൂദാബിയിലേക്കും തിരിച്ചുമാണ് ബസ്...
2026ൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി താൻ കളിക്കില്ലെന്ന് ഫുട്ബോൾ ഇതാഹാസം ലയണൽ മെസി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും താരം പറഞ്ഞു.
'അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല....
കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം കുണ്ടറയിൽ സബ് രജിസ്ട്രാറും ഓഫീസ് അസിസ്റ്റന്റും പിടിയിൽ. സബ് രജിസ്ട്രാർ എൻ. റീന, ഓഫീസ് അസിസ്റ്റ്ൻ്റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.
എഴുത്തുകാരനിൽ...
ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ തെരുവ് വിളക്കുകൾ സ്ഥാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പഴയരീതിയിലുള്ള ലെറ്റുകൾക്ക് പകരമാണ് 14,400 എൽഇഡി ലൈറ്റുകൾ നിലവിൽ ആർടിഎ സ്ഥാപിച്ചിരിക്കുന്നത്.
39 ടണലുകളും റോഡ് ക്രോസിങ്ങുകളും...
ബഹിരാകാശത്ത് നിന്നും പകർത്തിയ കൗതുകകരമായ ഒരു അപൂർവ്വ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് നിന്നുള്ള ബിപോർജോയ് ചുഴലിക്കാറ്റിന്റെ ദൃശ്യമാണ് സുൽത്താൻ അൽ നെയാദി...
ഹറമൈൻ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച് സൗദി റെയിൽവേ. ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് ട്രെയിൽ സർവ്വീസുകൾ വർധിപ്പിക്കാൻ റെയിവെ തീരുമാനിച്ചത്. മക്കയ്ക്കും മദീനയ്ക്കുമിടയിൽ പ്രതിദിന സർവീസുകളുടെ എണ്ണം 126...