‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൊടുംചൂടിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലേകാൻ പാതയോരങ്ങളിലും തുറസായ പ്രദേശങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് അബുദാബിയിൽ ഒരു പ്രവാസി. ഇറാഖ് സ്വദേശിയായ 62-കാരൻ സിനാൻ അൽ അവ്സി ആണ് ഇതിനോടകം നൂറുകണക്കിന് മരങ്ങൾ വച്ചുപിടിപ്പിച്ച് മാതൃകയായത്. അദ്ദേഹത്തിന്റെ...
കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങി കെ.എൽ രാഹുൽ. ഐപിഎൽ മത്സരത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വളരെ ആശ്വസമാകും. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടങ്ങിയതിന്റെ ചിത്രങ്ങൾ രാഹുൽ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ...
ഈ വർഷം അവസാനത്തോടെ 109 പുതിയ പാർക്കുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി. അബുദാബി, അൽ ഐൻ, അൽ ദഫ എന്നിവിടങ്ങളിൽ 12 ബില്യൺ ദിർഹം മൂല്യമുള്ള കമ്മ്യൂണിറ്റി സൗകര്യങ്ങൾ വികസിപ്പിക്കുന്ന ലിവബിലിറ്റി സ്ട്രാറ്റജിയുടെ ആദ്യ...
വീണ്ടും സർവ്വീസ് റദ്ദാക്കി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 16 വരെയുള്ള സർവ്വീസുകളാണ് ഗോ ഫസ്റ്റ് റദ്ദാക്കിയത്. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർലൈൻ അധികൃതർ പറഞ്ഞു. ഫ്ലൈറ്റ്...
സൗദിയിലെ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹർ (16), ഹസൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മാർ (13)...
വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനേത്തുടർന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി മലയാളികൾ. സ്കൂളുകൾക്ക് നാളെ മധ്യവേനൽ അവധി തുടങ്ങാനിരിക്കെയാണ് വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ചത്. നിരക്ക് വർധനവിനേത്തുടർന്ന് സാമ്പത്തിക ബാധ്യത കൂടുന്നതിനാൽ...