‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്ലാസ്റ്റിക് വിരലടയാളം ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്താൻ ജീവനക്കാരെ സഹായിച്ച 4 പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഓൾഡ് ജഹ്റ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്തിരുന്നവരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ്...
ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. സൗദി അറേബ്യയിൽ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീർത്ഥാടകയെയും ഭർത്താവിനെയുമാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് അധികൃതർ തിരിച്ചയച്ചത്. തെലങ്കാന മഹ്ബൂബ് നഗർ...
വേനലവധി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചതിനേത്തുടർന്ന് ഷാർജയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും രണ്ട് അധിക സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എം.ഡി. അലോക് സിങ്...
പൊതുസ്ഥലത്ത് സംഘർഷത്തിലേർപ്പെട്ട 8 വിദേശികൾ ഉൾപ്പെടെ 9 പേരെ സൗദിയിൽ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിൽ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് പ്രവാസികളും സന്ദർശക വിസയിൽ സൗദിയിലെത്തിയ ഒരു യുവാവുമാണ്...
ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിച്ച് കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്തശിക്ഷ...
2023-ലെ ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേഷണാവകാശം ജിയോ സിനിമയ്ക്ക്. ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ജിയോ സിനിമ തത്സമയ ഡിജിറ്റൽ സംപ്രേക്ഷണം നടത്തുക....