‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളത്തിലെ നിരവധി ചിത്രങ്ങൾ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെ സൂപ്പർഹിറ്റ് ചിത്രമായ ബ്രോ ഡാഡിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. സിനിമയിൽ മോഹൻലാലിന്റെ വേഷത്തിലെത്തുക ചിരഞ്ജീവി ആയിരിക്കും. ലൂസിഫറിന് പിന്നാലെ പൃഥ്വിരാജ്...
പദവികളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി പ്രതികരിച്ചിരിക്കുകയാണ് പി.വി ശ്രീനിജൻ എംഎൽഎയും പികെ അനിൽകുമാറും. ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ പാർട്ടി തീരുമാനത്തിൽ...
ഹജ്ജ് തീർത്ഥാടകർക്ക് ഇനി ലഗേജുകൾ എത്തുന്നതുവരെ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് അധികൃതർ ശേഖരിച്ച് നേരിട്ട് താമസസ്ഥലത്തെത്തിക്കും. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ്...
ഹുദൈരിയാത്ത് ദ്വീപിനെ താമസകേന്ദ്രമാക്കി മാറ്റാൻ അബുദാബി മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. 51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പിലാക്കുക. മോഡോൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്ത് പദ്ധതി ആവിഷ്കരിക്കുന്നത്. യുഎഇ നേതാക്കളുടെ...
ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി ദുബായ് ക്രിമിനൽ കോടതി തള്ളി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ...
പ്രഥമ ഗൾഫ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകും. സെപ്റ്റംബർ 13 മുതൽ 23 വരെയാണ് ചാമ്പ്യൻഷിപ്പ് നടത്തപ്പെടുകയെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...