‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എറണാകുളം സ്വദേശിയായ യുവാവ് ലണ്ടനിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ മരിച്ചത്. കൂടെ താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി...
തൃശൂർ സ്വദേശിനിയായ പ്രതിശ്രുത വധു ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത(23)യാണ് മരിച്ചത്. ആഗസ്തിലായിരുന്നു അമൃതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഗൾഫിൽ ബിസിനസ് ചെയ്യുന്ന അനിലൻ 35 വർഷത്തോളമായി...
ദുബായിൽ ചെറിയ അപകടങ്ങളിൽപ്പെടുന്ന വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 'ഓൺ ദി ഗോ' സംരംഭവുമായി ദുബായ് പൊലീസ്. പദ്ധതി ആരംഭിച്ചതായും പ്രാരംഭഘട്ടത്തിൽ ചെറിയ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക എന്നും പൊലീസ് അറിയിച്ചു.
സേവനം ലഭ്യമാകുന്നതിനായി...
സൗദിയിൽ എണ്ണ ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പാറക്കാട്ട് ഫിലിപ് ജോർജ് (ഇബ്രാഹിം ഫിലിപ്പ്- 55) ആണ് മരിച്ചത്. റിയാദിനടുത്ത് മുസാമിയയിലായിരുന്നു അപകടം സംഭവിച്ചത്.
ക്രൂഡ് ഓയിൽ...
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി അധികൃതർ. അജ്മാനിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 20കാരനായ സ്വദേശി യുവാവിനെയാണ് അധികൃതർ കൃത്യസമയത്തെത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.
അൽ തല്ലാഹ് ഏരിയയിൽ...
ദുബായിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പുതിയ ആപ്പ് പരിചയപ്പെടുത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. മൃഗബലിയർപ്പിക്കാനും ഹോം ഡെലിവറിക്കുമായാണ് മുനിസിപ്പാലിറ്റി 8 ആപ്പുകൾ ആരംഭിച്ചത്. ഈ ആപ്പുകളിലൂടെ യുഎഇ നിവാസികൾക്ക് മൃഗബലിയർപ്പിക്കാനും ആവശ്യമുള്ള മാംസം ഓർഡർ ചെയ്യാനും സാധിക്കും....