‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കാപ്പിറ്റൽ ഫിനാൻസ് ഇന്റർനാഷണലിന്റെ പരിസ്ഥിതി സുസ്ഥിരതാ അവാർഡ് നേടി അബുദാബി. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച പ്രാദേശിക പരിസ്ഥിതി ഏജൻസിയായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. 2012ൽ അവാർഡ് ആരംഭിച്ചതിന് ശേഷം ഈ അവാർഡ് നേടുന്ന...
ചരിത്രത്തിലാദ്യമായി ഈദ് നമസ്കാരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ് വേദി. ഫിഫ ലോകകപ്പ് വേദികളിലൊന്നായ ദോഹ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഇത്തവണ ഈദ് നമസ്കാരം സംഘടിപ്പിക്കപ്പെടുക. ഖത്തർ ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച വിവരം...
ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് സസ്പെന്റ് ചെയ്തിരുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള 12 ഹജ്ജ്...
ദുബായിൽ ബോട്ടിന് തീപിടിച്ചതിനേത്തുടർന്ന് ഫ്ലൈബോർഡിലെത്തി അഗ്നിശമനസേന തീയണച്ചു. ദുബായിലെ ഒരു പരമ്പരാഗത തടി ബോട്ടിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ ആരംഭിക്കുകയായിരുന്നു.
ജെറ്റ്-സ്കീസുകളും...
ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് 'ആദിപുരുഷ്'. റിലീസ് ചെയ്ത് മൂന്നാം ദിനം 300 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ചിത്രം. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം നേടിയത് 240 കോടിയാണ്. സിനിമയുടെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ...
ഏഷ്യാ കപ്പിന് മുന്നോടിയായി തിരിച്ചുവരവ് നടത്താനൊരുങ്ങി ബുമ്രയും ശ്രേയസും. പരിക്കുമൂലം നീണ്ടനാളായി പുറത്തു നിൽക്കുന്ന പേസർ ജസ്പ്രീത് ബുമ്രയും ബാറ്റർ ശ്രേയസ് അയ്യരും ഏഷ്യാ കപ്പിന് മുമ്പ് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ...