‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രാജ്യത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇതിന്പുറമെ നേരിയതോതിൽ പൊടിക്കാറ്റ് വീശാനും ചില സ്ഥലങ്ങളിൽ കനത്ത...
ആലപ്പുഴ സിപിഎമ്മിൽ വ്യാപക അഴിച്ചുപണി നടത്തി നേതാക്കൾ. പിപി ചിത്തരഞ്ജൻ എംഎൽഎയെയും കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലനേയും ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. കൂടാതെ ലഹരി കടത്ത് കേസിൽ ഉൾപ്പെട്ട എ ഷാനവാസിനെ പാർട്ടിയിൽ...
500 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിട്ട് ഇൻഡിഗോ. എയർബസിൽ നിന്നാണ് കമ്പനി 500 വിമാനങ്ങൾ കൂടി വാങ്ങാൻ കരാർ ഉറപ്പിച്ചത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ തീരുമാനിച്ചതെന്ന് എയർബസ് മേധാവി...
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെ (9) ആണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ...
ആയിരക്കണക്കിന് പുസ്തകങ്ങളാൽ ഷാർജ ഭരണാധികാരിയുടെ മുഖം ചിത്രീകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തന്റെ ആർട്ട് ഇൻസ്റ്റലേഷന്റെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഷാർജ എക്സ്പോ...
യുഎഇയിൽ അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഏഷ്യൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉമ്മുൽ ഖുവൈൻ പോലീസിന്റെ ജനറൽ കമാൻഡിന്റെ ആന്റി നാർക്കോട്ടിക് വിഭാഗമാണ് സംഘത്തെ പിടികൂടിയത്. പ്രതികളെയും കഞ്ചാവ് ചെടികളും തുടർ...