‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് പ്രവർത്തനമാരംഭിച്ച യുഎഇ - ഖത്തർ എംബസികളെ അഭിനന്ദിച്ച് ഗൾഫ് രാജ്യങ്ങൾ. തീരുമാനം സ്വാഗതാർഹമാണെന്ന് രാജ്യങ്ങൾ വിലയിരുത്തി. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഖത്തറിന്റെ...
ലഹരിമരുന്ന് വാങ്ങുന്നതിനായി പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും ചുമത്തി യുഎഇ. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ ലഹരി മരുന്ന് സംഘവുമായി ഇടപാട് നടത്തിയാൽ ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രാലയം...
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തിൽ തലയ്ക്കും വയറിലും തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ കണ്ണൂര്‍...
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഒളിമ്പ്യൻ സി.എ ഭവാനി ദേവി. ചൈനയിലെ വുഷിയിൽ നടക്കുന്ന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സാബ്ര ഇനത്തിൽ സെമിയിൽ കടന്നാണ് 29...
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ച് യുഎഇ - ഖത്തർ എംബസികൾ. അബുദാബിയിലെ ഖത്തർ എംബസി, ദുബൈയിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവയാണ് പ്രവർത്തനം പുനരാരംഭിച്ചത്.
ഗൾഫ് ഉച്ചകോടിയിൽ ഖത്തറിന്...
പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കുവൈത്തിൽ 11 അംഗ മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രി ഉൾപ്പെടെ 11 പേരും മുൻ മന്ത്രിസഭയിലെ അംഗങ്ങളാണ്. സാദ് അൽ ബറാക് ആണ്...