‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫുട്ബോൾ ചരിത്രത്തിൽ ഇടംനേടി പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്റിനെതിരെ മത്സരത്തിനിറങ്ങിയതോടെയാണ് താരത്തിന്...
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് കുവൈത്ത് സാക്ഷ്യം വഹിക്കും. കുവൈത്ത് അൽ അജൈരി സയന്റിഫിക് സെന്റർ ആണ് ഇത് സംബന്ധിച്ച വിവരം ഔദ്യേഗികമായി അറിയിച്ചത്. ഇന്ന് പുലർച്ചെ 4.49നാണ് രാജ്യത്ത് സൂര്യൻ...
കുവൈത്തിൽ ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി. രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ഏർപ്പെടുത്തിയതായി പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
ജൂൺ ഒന്ന് മുതൽ രാജ്യത്ത് പുറം...
മാംസത്തോടൊപ്പം ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ഒരാൾ കസ്റ്റംസ് പിടിയിൽ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിയാണ് പിടിയിലായത്. ബാഗിൽ ഉണ്ടായിരുന്ന മാംസത്തിന്റെ കവറിനുള്ളിൽ ക്യാപ്സ്യൂൾ...
ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകിട്ടോടെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി...
ഇനി യാത്രക്ക് മുന്നോടിയായി ചെക്ക്-ഇൻ ചെയ്യാൻ മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തേണ്ട ആവശ്യമില്ല. വീടുകളിൽ നിന്ന് തന്നെ ചെക് ഇൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം അബുദാബിയിൽ 'ഹോം ചെക്ക്-ഇൻ' ആരംഭിച്ചിരിക്കുകയാണ്...